Categories

All collections

Sree

Menu

Snehamanthranangal

കലിയുഗപ്പിറവിക്കു മുന്നോടിയായി ഭൂമിയിൽ അവതരിച്ച സമ്പൂർണ്ണ ഗുരുസ്വരൂപമായ ശ്രീകൃഷ്ണ പരമാത്മാവിനെ കലിയുഗത്തിൽ ഇന്നേവരെ വന്നു പോയ സകല ഗുരുക്കന്മാരുടെയും പ്രതീകമായി, ഈയുലകിൽ മർത്ത്യകുലം ആരാധിച്ചു പോരുന്ന സകല ദേവീ ദേവ സങ്കല്പങ്ങളുടെയും നാഥനായി, പ്രപഞ്ചനാഥന്റെ പ്രതിബിംബമായി മനസ്സിൽ പ്രതിഷ്ഠിക്കുന്നു.

സമർപ്പണം

ഹൃദയാകാശത്തിൽ ദിവ്യസ്നേഹ സ്വരൂപമായി സത്പ്രഭ ചൊരിയുന്ന എന്റെ ആത്മഗുരുവിന്.

 

ശ്രീ

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ 1962 ഡിസംബർ 22 ന് അദ്ധ്യാപകദമ്പതിമാരായ ശ്രീ. പി.കെ. ഗംഗാധരന്റെയും ശ്രീമതി. പി.ബി. സരസമ്മയുടെയും സീമന്തപുത്രിയായി ജനനം. ആലപ്പുഴ എസ്.ഡി.കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഓഫീസർ ആയിരുന്നു. 2017 ൽ VRS എടുത്തു. വിരമിച്ചതിനുശേഷം വളരെ ഇഷ്ടപ്പെടുന്ന കലാലോകത്തിലേക്കു തിരിച്ചു വരുന്നതിന്റെ ഭാഗമായി കവിതകളും അതിന്റെ ചിത്രങ്ങളും രചിച്ചു.

'സ്നേഹമന്ത്രണങ്ങൾ' ആദ്യ കവിതാ സമാഹാരമാണ്.

 
 
 
"ഈ വർഷം ഏറ്റവും മനോഹരമായ ജീവിതമുഹൂർത്തങ്ങൾ കൊണ്ട് നമ്മുടെ ജീവിതം അനുഗൃഹീതമാകട്ടെ.

പുതുവർഷം, പുതിയ ദിനം, പുതിയ ലോകം, പുതിയ അനുഭവങ്ങൾ, പുതിയ ആശംസകൾ, പുതിയ ലക്ഷ്യങ്ങൾ, പൂർത്തിയാക്കേണ്ട പുതിയ പ്രതിജ്ഞകൾ എല്ലാം ദൈവേച്ഛപോലെ നമ്മളിൽ പ്രവർത്തിക്കുവാൻ പ്രാർത്ഥിക്കുന്നു."
 

Get Book From Amazon

 

1.സ്നേഹദീപം

 

"ശ്രീമതി ശ്രീയുടെ 'സ്നേഹമന്ത്രണങ്ങൾ' എന്ന കവിതാ സമാഹാരത്തിലെ ഓരോ കവിതകളിലൂടെയും കടന്നുപോകുമ്പോൾ വിശുദ്ധിയുടെ ദീപനാളം തെളിയുന്നതായി വായനക്കാരന് അനുഭവപ്പെടും."

വി വി കുമാർ



2.പ്രാർത്ഥനാഗീതം

 

"ബാങ്കിലെ ഉദ്യോഗവും ഗൃഹഭാരവും കുഞ്ഞുങ്ങളെ വളർത്തലും ഒക്കെയായി തിരക്കുകളിൽ നിന്നു തിരക്കുകളിലേക്ക് പോയിരുന്ന ശ്രീയുടെയുള്ളിൽ സുപ്താവസ്ഥയിലെ നീലക്കുറിഞ്ഞി പോലെ കവിത ഉറങ്ങിക്കിടന്നിരുന്നു എന്നത് സുന്ദരമായ ഒരു വിസ്മയമാണെന്ന പറയേണ്ടു. ഏതു മഴ, ഏതു ഋതു വന്നിട്ടാവാം ഈ കവിത മുളപൊട്ടിയതും, വളർന്നു പുഷ്പിച്ചതും ഒരു പക്ഷെ ശ്രീക്കു തന്നെ അത് അറിയാമോ എന്തോ? "

- ഒ വി ഉഷ 

3.ഗുരുദർശനം

 

"നിരന്തരമായ കാവ്യാനുശീലനത്തിന്റെ സൃഷ്ടികളല്ല ഈ കവിതകൾ . തന്നെ ആകർഷിക്കുന്ന ചില ആശയ സത്തകളുടെ പുനരാഖ്യാനത്തിന് കവിതയുടെ രൂപം സ്വീകരിക്കുകയാണ് ഇവിടെ രചയിതാവ്. 'ആത്മവിവേചനം ചെയ്യുന്നൊരാത്മാക്കളാത്മനിവേദനം ചെയ്തുജ്ജ്വ ലിക്കുന്നു' എന്ന് വിരഹപർവ്വം എന്ന കവിതയിൽ പറയുന്നുണ്ട്. ആത്മവി ചാരണ ചെയ്ത് ശുദ്ധമാക്കിയ ആത്മത്തെ ലോകത്തിലേക്ക് നിവേദിക്കുക എന്ന സാമൂഹികമായ പ്രക്രിയ കൂടി ഇവിടെ ഉദ്ദേശിക്കുന്നുണ്ട്. ഫലത്തിൽ തത്ത്വ സാരങ്ങളുടെ സമാഹാരമാണിത്."

പ്രസന്നകുമാർ കെ ബി

4. വിരഹപർവ്വം

 

5. സ്വാതന്ത്ര്യം

6. ഒരാഹ്വാനം

"ജനനം മുതൽ ഒരു കുട്ടിയുടെ മനസ്സിൽ മാനുഷിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുവാൻ മാതാപിതാക്കൾക്കു കഴിയണം എന്ന ഓർമ്മപ്പെടുത്തലാണ് 'വിത്തുപാകൽ' എന്ന കവിതയുടെ സത്ത."

വി വി കുമാർ

7. വിത്തുപാകൽ

"ഈ കവിതകളുടെ പൊതുധാര ദാർശനികതയുടേതാണ്. ഈ ദാർശനികത ഉയിർക്കുന്നത് ജീവിതത്തിന്റെ യഥാർത്ഥ സത്തകളിൽ നിന്നാണ്. സ്നേഹം, വിരഹം, ഈശ്വരൻ, ഗുരു, സ്വാതന്ത്ര്യം, മാതാവ്, സ്ത്രീ പുരുഷ സമഭാവം, ആത്മസം, സംസാരസാഗരം, വിദ്യ, മനുഷ്യൻ എന്നിങ്ങനെയുള്ള ജീവിത സ്പർശിയായ സത്തകളിൽ നിന്നാണ് ഇവിടെ കവിതയും ചിന്തയും രൂപപ്പെടുന്നത്."

പ്രസന്നകുമാർ കെ ബി

8. ജീവിതതാളം

9.സ്ത്രീപുരുഷഭാവം

"എഴുത്തുകാരിയുടെ ശൈശവ കാലം മുതൽ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ചില ജീവിതമൂല്യങ്ങൾ ഇവിടെ കവിതയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു."

വി വി കുമാർ

10. തിരുവോണസ്മരണകൾ

 

11. ശ്രീകൃഷ്ണനും ശ്രേഷ്ഠനാരികളും

12. വിഷുക്കണി

"സ്നേഹവും കാരുണ്യവും ഗുരുത്വവും ജീവിതത്തെ ധന്യമാക്കുന്നു എന്ന തിരിച്ചറിവ് ഈ കവിതകളിൽ പ്രകാശിക്കുന്നു."

ഒ വി ഉഷ

13. ബോധോദയം

14. ഗുരുമാഹാത്മ്യം

"നിലാവിന്റെ ധ്വനിസാന്ദ്രത പ്രകൃതിയെന്ന മഹാ ഗുരുവിനെത്തന്നെയാണ് സാക്ഷാത്ക്കരിക്കുന്നത്. പൂക്കൂടയേന്തിയലഞ്ഞു നടന്ന ആനന്ദത്തെ ഈ എഴുത്തുകാരി ഓർക്കുന്നതും അതുകൊണ്ടാണ്."

പ്രസന്നകുമാർ കെ ബി

15. ആത്മപീയൂഷം

16. വിദ്യാധനം

"ജീവിതത്തെ അതിന്റെ നിത്യസാധാരണതകളിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമം കൂടിയായി ഈ രചനകളെ നാം കാണുക. അതേസമയം ആ നിത്യ സാധാരണതകളിലും കവിതയുടെ ഈരിലകൾ ഉണ്ട് എന്നും മറക്കരുത്."

പ്രസന്നകുമാർ കെ ബി

17. മാനവജന്മം

18. ദിവ്യാനുരാഗം

"വൈവിധ്യമാർന്ന വിഷയങ്ങളെ തന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ കാവ്യബിംബങ്ങളാക്കി അവതരിപ്പിക്കുകയാണ് കവയിത്രി."

വി വി കുമാർ

19. മാതൃവന്ദനം

20. പൈതൃകം

"ശ്രീകൃഷ്ണപരമാത്മാവും യേശുദേവനും മിലരേപയും ശ്രീനാരായണ ഗുരുവും പൂന്താനവും സെയിന്റ് ഫ്രാൻസിസും പുണ്യവതി ക്ലാരയും സ്വന്തം ആത്മഗുരുവും എല്ലാം, വഴി കാട്ടുന്ന മഹാപ്രകാശങ്ങളായി ജീവിതത്തിലേക്ക് ഇറങ്ങി വരുമ്പോൾ, നൈസർഗ്ഗികമായ ആത്മീയ പ്രഭാവങ്ങളിലേക്കു ജീവിതം വഴിമാറുന്നു. ഈ ഗതിഭേദം സൃഷ്ടിച്ച ചിന്തകളാണ്, അറിവുകളാണ്, കവിതയുടെ രൂപത്തിൽ ഇവിടെ സമാഹരിച്ചിരിക്കുന്നത്."

പ്രസന്നകുമാർ കെ ബി

21. ഗുരുമാർഗ്ഗം

22. ശ്രീകൃഷ്ണപരമാത്മാവ്

 

പ്രിയപ്പെട്ട വായനക്കാരുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കു വയ്ക്കുവാനും, താല്പര്യമുള്ളവർക്ക് ഈ പുസ്തകത്തിലെ ഇഷ്ടമുള്ള കവിതകൾ ട്യൂൺ ചെയ്തു ചൊല്ലി അയച്ചു തരുവാനും സൗകര്യമുണ്ട്.


താഴെ കൊടുത്തിരിക്കുന്ന രണ്ടു link കളിലും പുസ്തകം order ചെയ്യാവുന്നതാണ്.

AMAZON BOOK CLICK HERE

This is Amazon link👆

NOTION PRESS BOOK CLICK HERE

This is notion press link👆

 

 

സാധാരണ കവിതകൾ ചൊല്ലാറുള്ള രീതികളിൽ ഓരോ കവിതകളിലെയും കുറച്ചു വരികൾ ഞാൻ തന്നെ ചൊല്ലിയത് ഇതിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.
സഹൃദയരായ വായനക്കാർ ചൊല്ലി അയച്ചു തരുന്ന കവിതകൾ താഴെ കൊടുത്തിരിക്കുന്ന WhatsApp ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്തു അയച്ചു തരുക. (with Photo, Phone no, name)

എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു!

പ്രിയ സുഹൃത്തുക്കളെ,

എന്റെ ആദ്യ സാഹിത്യ സംരംഭമായ,
"സ്നേഹമന്ത്രണങ്ങൾ" എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം 2023 ജനുവരി 01 നു ഏറ്റുമാനൂർ വച്ചു നടക്കുന്നു. ഈ പുസ്തകത്തിനെ സംബന്ധിച്ചുള്ള കാര്യങ്ങൾക്കു വേണ്ടിയാണ് ഈ website തുടങ്ങിയിട്ടുള്ളത്. കവിതകളുടെ അനുബന്ധ വിവരങ്ങളും ചെറിയ തിരുത്തലുകളും ഇതിലുണ്ട്. സഹൃദയരായ വായനക്കാരുമായി സംവദിക്കുവാനുള്ള ഒരു creative platform ആണിത്.

പ്രിന്റിംഗിന് അയച്ചതിനുശേഷം കവിതകളിൽ കണ്ട ചില corrections താഴെ കൊടുക്കുന്നു. അത് നോക്കി പുസ്തകത്തിൽ തിരുത്താം.

INDEX

സ്നേഹമന്ത്രണങ്ങൾ

1. സ്നേഹദീപം 
- Page 17
2. പ്രാർത്ഥനാഗീതം
 - Page 20
3. ഗുരുദർശനം
 - Page 24
4. വിരഹപർവ്വം
 - Page 27
5. സ്വാതന്ത്ര്യം 
- Page 31
6. ഒരാഹ്വാനം 
- Page 34
7. വിത്തുപാകൽ 
- Page 37
8. ജീവിതതാളം 
- Page 40
9. സ്ത്രീപുരുഷഭാവം 
- Page 44
10. തിരുവോണ സ്മരണകൾ 
- Page 52
11. ശ്രീകൃഷ്ണനും ശ്രേഷ്ഠനാരികളും - 
Page 55
12. വിഷുക്കണി - 
Page 59
13. ബോധോദയം - 
Page 62
14. ഗുരുമാഹാത്മ്യം 
- Page 66
15. ആത്മപീയൂഷം 
- Page 69
16. വിദ്യാധനം 
- Page 72
17. മാനവജന്മം 
- Page 76
18. ദിവ്യാനുരാഗം
 - Page 82
19. മാതൃവന്ദനം 
- Page 88
20. പൈതൃകം 
- Page 91
21. ഗുരുമാർഗ്ഗം 
- Page 94
22. ശ്രീകൃഷ്ണപരമാത്മാവ് 
- Page 99

online Book: corrections

Page - 29, 6th Stanza, 1st line end, Place a hyphen (-)

Page - 33, 1st Stanza, 3rd line end ,Place a hyphen (-)
Last Stanza, 1st line end- a hyphen (-)

Page - 37, 1st Stanza, 1st line end word - തൻ
2nd line start with ഉള്ളിലായെന്തിനു

Page - 49, 4th Stanza, Remove 2nd line 2nd word (പതിയായി) Substitute കാന്തനായ് ,

Page - 64, 4th Stanza, 1st line 1st word read - ഈശ്വരസ്രഷ്ടങ്ങളായ

Page - 86, 1st Stanza, 3rd line last word
പുളകിത (1 st word of 4th line to be shifted upwards)

Page - 87, 1st Stanza, 1st line end - a hyphen (-)

Page - 92, 5th Stanza, 1st line end - a hyphen (-)

Page - 96, 7th Stanza, 1st line end - a hyphen (-)

Page - 97, 1st Stanza, 1st line end - a hyphen (-)


Grand Book publication: corrections:

Page - 37, 1st Stanza, 1st line end word - തൻ
2nd line start with ഉള്ളിലായെന്തിനു

Page - 49, 4th Stanza, Remove 2nd line 2nd word (പതിയായി) Substitute കാന്തനായ് ,

Page - 92, 5th Stanza, 1st line end - a hyphen (-)

Page - 96, 7th Stanza, 1st line end - a hyphen (-)

 

 

 

സ്നേഹമന്ത്രണങ്ങൾ
കവിതാ സമാഹാരം
ശ്രീ